ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും അസാധാരണ ജീവിത ശൈലിയുടെയുമൊക്കെ ആവിഷ്കാരമായ ഒരു ചിത്രമായിരുന്നു ഇത് .മീന്പിടുതക്കാരുടെ തലവനായ വളരെപ്പരുക്കനായ ആരും വെറുക്കുന്ന ഒരു കഥാപാത്രമായി സ്ക്രീനിലെത്തുന്ന നായകന്‍ ,പിന്നീട് സ്നേഹസമ്പന്നനായ ഒരച്ഛന്റെ വേഷമണിയുമ്പോള്‍ ;വര്‍ഷങ്ങള്ക് മുന്‍പ് തന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയ അച്ഛനെ തേടിയെത്തുന്ന മകന്‍ നായകനാകുന്നു .ഇത്തരം ആരും പ്രതീക്ഷിക്കാത്ത പല രംഗങ്ങളും ചേര്‍ത്ത് വളരെ നല്ല കഥ പറയുകയാണ് സംവിധായക ചെയ്തത് .ആരും ശല്യമാകാതിരിക്കാന്‍ കടല്തിരയെപ്പോലും കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ തിരുകുന്ന റബ്ബര്‍ കഷ്ണങ്ങള്‍ ഓരോന്നായി അച്ഛന്റെ പക്കല്‍നിന്നും മോഷ്ടിക്കുന്ന മകന് ഒന്നും അറിയണ്ട എന്നാ അച്ഛന്റെ രീതിയെ മാറ്റാന്‍ ശ്രമിക്കുന്നു .അതുപോലെ തന്നെ അവന്‍ മീന്പിടിതത്തിന്റെയും കടല്‍ ജീവിതത്തിന്റെയും രീതി വളരെപ്പെട്ടന്നു മനസിലാക്കുകയും ചെയ്യുന്നു .അച്ഛന്റെ സമീപത്തനെങ്കിലും പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന മകന്‍പിന്നീട് മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവനായി മാറുന്നു . അവസാനം എല്ലാം ഉപേക്ഷിച്ചു തന്റെമകനോടൊപ്പം സ്വന്തം സ്ഥലത്തേയ്ക്ക് യാത്രയാകുമ്പോള്‍ അയാള്‍ തീര്‍ത്തും ഒരു പുതിയ മനുഷ്യനാകുന്നു .അത് വേഷ പകര്ച്ചയിലൂടെയും അര്‍ദ്ധവതക്കിയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് .അയാള്‍ തിരിച്ചുപോകുമ്പോള്‍ അയാളുടെ ക്രൂരതയുടെ ചിഹ്നമായി അയാള്കുണ്ടായിരുന്ന നീണ്ട താടിയും മീശയും ഉപേക്ഷിക്കുന്നു ...
No comments:
Post a Comment