സത്യാന്വേഷണ പരീക്ഷണം...
" നാം ഭാഗ്യശാലികളാണ് ഇത്ര സമുജ്വലനായ ഒരു സമകാലികനെ ലഭിച്ചതില്‍ വിധിയോടു കടമയുള്ളവരായിരിക്കണം നാമെല്ലാം. വരാനുള്ള തലമുറകള്‍ക്ക് ഒരു പ്രകാശനാളമാണ് അദ്ദേഹം.''
അര്‍ദ്ധ നഗ്നനായ്, പാദരക്ഷകളില്ലാതെ, പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായ്, നാനാത്വത്തില്‍ ഏകത്വത്തിന്റെ ദര്‍ശനമേകി ഓരോ ഇന്ത്യകാരന്റെയും കരുത്ത് ഉണര്‍ത്തിയ ധീരനായ നേതാവും അന്നുണ്ടായിരുന്ന 400കോടി ജനങ്ങളുടെ ഗുരുവുമായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ് "മഹാത്മാ ഗാന്ധി."
" സൗന്ദര്യം സത്യമാകുന്നു ... സത്യം സൗന്ദര്യവും..."
ഈ ലോകത്ത് ലഭിക്കാവുന്ന എല്ലാ സംബത്തിനെക്കാലും ശ്രേഷ്ഠം സത്യമാണെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു . അടിമത്തവും ഹിംസയും സത്യവുമായ് പൊരുത്തപ്പെടാത്തവയനെന്നും നമ്മെ ബോധ്യപ്പെടുത്തി. ഗാന്ധിജിയുടെ അംഗീകാരവും അധികാരവുമെല്ലാം അദ്ധേഹത്തിന്റെ വിശ്വാസ്യതയിലായിരുന്നു. പ്രസംഗിചിട്ടല്ല , പ്രവര്‍ത്തിച്ചാണ് അദ്ദേഹം ജനഹൃദയം കവര്‍ന്നെടുത്തത്. ലാളിത്യമായിരുന്നു ഗാന്ധിജിയുടെ ശക്തി.
No comments:
Post a Comment